|    Nov 20 Mon, 2017 10:46 pm
FLASH NEWS
Home   >  Environment   >  

ബ്രാലിനെ വില്‍ക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായി

Published : 23rd August 2017 | Posted By: G.A.G

ദിസ്പുര്‍ : വരാല്‍ മല്‍സ്യത്തെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അസമില്‍ അറസ്റ്റിലായി. ഖൈറുല്‍ ഇസ് ലാം, ഇനാമുള്‍ ഇസ് ലാം എന്നിവരെയാണ് അസമിലെ ദറംഗ് പോലിസ് അറസ്റ്റ്‌ചെയ്തത്.
ചന്ന ബര്‍ക എന്ന മീനിനെയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. നമ്മുടെ നാട്ടിലുള്ള ബ്രാലിന്റെ (വരാല്‍) കുടുബത്തില്‍പ്പെട്ട മീനാണിത്. അലങ്കാരമല്‍സ്യമെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ഡിമാന്‍ഡുള്ള ഈ മല്‍സ്യം ഒറംഗ ദേശീയോദ്യാനത്തിലും പോബിറ്റോറ വന്യജീവി സങ്കേതത്തിലുമുള്ള ജലാശയങ്ങളിലാണ്  പൊതുവേ കാണപ്പെടുന്നത്. ഒരെണ്ണത്തിന് ഏഴായിരംരൂപയടുത്ത് പ്രാദേശികവിപണിയില്‍ വിലവരും. അരലക്ഷം രൂപയടുത്ത് വിലമതിക്കുന്ന എട്ടു മല്‍സ്യങ്ങളെയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു.
ചില മല്‍സ്യ ഇനങ്ങളെ പിടികൂടി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസം മുന്‍പ് വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍ പിടിച്ചെടുത്ത വരാല്‍ മല്‍സ്യങ്ങള്‍ നിരോധിച്ച പട്ടികയില്‍ ഇല്ലാത്തവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക