|    Mar 30 Thu, 2017 12:20 pm
FLASH NEWS

ബ്രാന്റഡ് ജീന്‍സുമായി ബാബാ രാംദേവ്

Published : 10th September 2016 | Posted By: mi.ptk

baba-ramdev_

ന്യൂഡല്‍ഹി: ആയുര്‍വേദ, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ വസ്ത്രവ്യാപാര രംഗത്തും തുടക്കമിട്ട് യോഗാ ഗുരു ബാബാ രാംദേവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന പാശ്ചാത്യ വസ്ത്രങ്ങളാണ് രാംദേവ് വിപണിയിലെത്തിക്കുന്നത്. രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പരിധാന്‍ എന്ന പേരില്‍ ഇറക്കുന്ന വസ്ത്രങ്ങളില്‍ പ്രധാനം ജീന്‍സും ഫോര്‍മല്‍ വസ്ത്രങ്ങളുമാണ്.
താന്‍ ഒരു യോഗാചാര്യനാണെന്നുകരുതി പാശ്ചാത്യ വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ലെന്നാണ് രാംദേവിന്റെ പക്ഷം. ആത്മീയതയോടൊപ്പം ആധുനികതയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പുതിയ സംരഭങ്ങള്‍ തുടങ്ങാനും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുമാണ് പതഞ്ജലിയുടെ പദ്ധതി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day