|    Aug 21 Tue, 2018 7:25 pm
FLASH NEWS

ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Published : 25th March 2018 | Posted By: kasim kzm

കാഞ്ഞാര്‍: എസ്ഡിപിഐ കാഞ്ഞാര്‍ ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം റിയാസ് സി എ  ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ഇലക്ഷന്‍ മണ്ഡലം സെക്രട്ടറി സുധീര്‍ കെ സ് നേതൃത്വം വഹിച്ചു. ഇല്യാസ് സി എ(പ്രസിഡന്റ്), സഹല്‍ ഇസ്മായില്‍(വൈസ് പ്രസിഡന്റ്), അഫ്‌സല്‍ഖാന്‍ ടി ഇ(സെക്രട്ടറി), അമീര്‍ കുടയത്തൂര്‍(ജോയിന്റ് സെക്രട്ടറി), നിസാര്‍ കുടയത്തൂര്‍(ഖജാഞ്ചി), എന്നിവരെ തിരഞ്ഞെടുത്തു. ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുയോഗം ഇല്യാസ് സി എ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം എ മുജീബ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
വണ്ണപ്പുറം: എസ്ഡിപിഐ വണ്ണപ്പുറം ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. എം ബി അഫ്‌സല്‍(പ്രസിഡന്റ്), സി അശോകന്‍(വൈസ് പ്രസിഡന്റ്), നിഷാദ് ചെത്തിക്കോട്(സെക്രട്ടറി), കെ എച്ച് റഫീഖ്, കെ എസ് വിജയകുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍), ഉമര്‍ ചൂരംവേലി(ഖജാഞ്ചി), എം എസ് ഹിദായത്തുല്ല, വി എം ജലീല്‍ (കൗ ണ്‍സിലേഴ്‌സ്) എന്നിവരാണ് ഭാരവാഹികള്‍. മുഹമ്മദ് മൗലവി വരണാധികാരി ആയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss