|    Dec 17 Sun, 2017 11:50 am
FLASH NEWS

ബ്രഹ്മോസില്‍ ഈദ് അവധി നിഷേധിച്ചതിനെതിരേ പരാതി നല്‍കി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മോസില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ മാനേജ്‌മെന്റ് അവധി നിഷേധിച്ചതിനെതിരെ പരാതി നല്‍കി. ഇതിനെതിരേ തൊഴിലാളി യൂനിയനുകള്‍ ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടും ബ്രഹ്മോസിലെ മാനേജ്‌മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് മുസ്്‌ലിം എംപ്ലോയിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. അസോസിയേഷന്‍ നേതാക്കളായ എസ് മുഹമ്മദ് സുഹൈല്‍, എ ഫസലുദ്ദീന്‍ എന്നിവര്‍ മാനേജ്‌മെന്റിന് കത്ത് നല്‍കുകയും 26ന് ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുണ്ടെന്നും അന്നേ ദിവസം അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധി അനുവദിക്കാന്‍ പറ്റില്ലെന്ന് കാണിച്ചു കൊണ്ട് ജൂണ്‍ 24ന് ബ്രഹ്മോസിലെ മാനേജ്‌മെന്റ് മറുപടി നല്‍കുകയുണ്ടായി.  ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. അവധി നിഷേധിച്ചതിനെതിരേ സംഘടന നേതാക്കള്‍ സംസ്ഥാന മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പു മന്ത്രി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, കഴക്കൂട്ടം എഎല്‍ഒ, ഇ ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ക്ക് നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss