|    Dec 10 Mon, 2018 4:21 pm
FLASH NEWS

ബ്രഹ്മഗിരി ഫാക്ടറിയിലേക്ക് എത്തിയ ലോറി മറിഞ്ഞ് 12 പോത്തുകള്‍ ചത്തു

Published : 14th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മാംസ സംസ്‌കരണ ഫാക്ടറിയിലേക്ക് ആന്ധ്രയില്‍ നിന്നു കന്നുകാലികളുമായി വന്ന ലോറി മറിഞ്ഞ് 12 പോത്തുകള്‍ ചത്തു. ഇന്നലെ രാവിലെ എട്ടിന് സൊസൈറ്റിയുടെ മലബാര്‍ മീറ്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന മലവയല്‍ മഞ്ഞാടിയിലാണ് അപകടം. ഫാക്ടറിക്ക് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ റോഡിലെ വളവില്‍ ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞതിനെ തുടര്‍ന്നാണ് ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. 19 കന്നുകാലികളാണ് ലോറിയിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന്് രക്ഷാപ്രവര്‍ത്തനം നടത്തി. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ വാഹനത്തിലുണ്ടായിരുന്ന പോത്തുകളിലൊന്ന് കിലോമീറ്ററുകളോളം വിരണ്ടോടിയെങ്കിലും പിന്നീട് ആനപ്പാറ മാളികയില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ മയക്കുവെടിവച്ച് തളച്ചു. അപകടത്തില്‍ ചത്ത കന്നുകാലികളുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്കുണ്ടായത്. 2013ലാണ് മാംസ സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടേക്കുള്ള റോഡിന് വീതി കുറവായതാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നതായി സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss