|    Apr 27 Thu, 2017 2:29 pm
FLASH NEWS

ബ്രസ്സല്‍സ് വിമാനത്താവളത്തില്‍ സ്‌ഫോടനം, 13 മരണം

Published : 22nd March 2016 | Posted By: sdq

Brusseld explosion

ബ്രസ്സല്‍സ്: ബല്‍ജിയത്തിന്റെ തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ ബോംബ് സ്‌ഫോടനം.
ബ്രസ്സല്‍സ് വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌ഫോടനത്തില്‍ 13 പേര്‍ മരണപ്പെടുകയും 30ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബോംബുമായി എത്തിയ ആള്‍ പൊട്ടിതെറിക്കുകയായിരുന്നുവെന്നാണ് ബെല്‍ജിയം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസ്സല്‍സിലെ മെയില്‍ബീക്ക് മെട്രോ സ്‌റ്റേഷനിലും സ്‌ഫോടനം നടന്നതായി ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യൂറോപ്യന്‍ യൂനിയന്റെ പ്രധാന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതിന്റെ 500മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന മെട്രോ സ്‌റ്റേഷന്‍.  ഇവിടെ പത്തു പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ariel view

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day