|    May 1 Mon, 2017 7:57 am

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

Published : 27th October 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസ് (72) അന്തരിച്ചു. ഹൃദയാഘാദമായിരുന്നു മരണ കാരണം .11970 ല്‍ ബ്രസീല്‍ ക്യാപ്റ്റനായിരുന്ന കാര്‍ലോസിന്റെ നേതൃത്വത്തില്‍ രാജ്യം കപ്പുയര്‍ത്തിയിരുന്നു. ഫൈനലില്‍ ഇറ്റലിക്കെതിരേ ടീമിനായുള്ള വിജയ ഗോള്‍ നേടിയതും കാര്‍ലോസായിരുന്നു.
പെലെയുടെ സമകാലീനനായിരുന്നു അദ്ദേഹം ഒരു കാലത്ത് ബ്രസീല്‍ നിരയിലെ കരുത്തുറ്റ ഡിഫന്‍ഡര്‍മാരില്‍ ഒരാളും കൂടിയായിരുന്നു . 1970 ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ തകര്‍പ്പന്‍ ഗോള്‍ നേടി ടീമിനെ വിജയിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ബ്രസീലിന് വേണ്ടി 53 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ ആല്‍ബര്‍ട്ടോ ക്ലബ് തലത്തില്‍ ഫഌമിനെന്‍സ, സാന്റോസ്, ഫെളമിംഗോ, ന്യൂയോര്‍ക്ക് കോസ് മോസ് എന്നിവര്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയിലെ നേതൃത്വ പാഠവംകൊണ്ട് ‘ദ് ക്യാപ്റ്റന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
കളിയില്‍നിന്ന് വിരമിച്ചശേഷം ഫഌമിനന്‍സ്, ഫ്‌ളെമിംഗോ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ബ്രസീല്‍ ലോകകപ്പിന്റെ ആറ് അംബാസിഡര്‍മാരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ടോ. 2004 ല്‍ പെലെ തിരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന നൂറ് മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലും ഇദ്ദേഹം ഉല്‍പ്പെട്ടിരുന്നു.മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുവരെ ബ്രസീലിയന്‍ ചാനലായ സ്‌പോര്‍ടിവിയില്‍ കമന്റേറ്ററായി അദ്ദേഹം എത്തിയിരുന്നു. 1970 കാലത്ത് ബ്രസീലിന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദഹം ഇറ്റലിക്കെതിരേ ഫൈനലില്‍ നേടിയ ഗോളിലൂടെയാണ് ഇപ്പോഴും ആരാധകരുടെ മനസ്സില്‍ ല്‍ നിറഞ്ഞ് നില്‍ക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day