|    Jul 28 Fri, 2017 2:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബ്രസീല്‍ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പങ്കെടുത്തില്ലെന്ന് ആരോപണം

Published : 6th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: ഒളിംപിക്‌സിനു മുന്നോടിയായി നടക്കേണ്ട ഉത്തേജക പരിശോധനയില്‍ ബ്രസീല്‍ താരങ്ങള്‍ ഹാജരായില്ലെന്നു റിപ്പോര്‍ട്ട്. ദി ടൈംസ് പത്രമാണ് ഉത്തേജക പരിശോധനയോട് താരങ്ങള്‍ മുഖം തിരിച്ചുവെന്ന വാര്‍ത്ത പുറത്തു വിട്ടിട്ടുള്ളത്.
ജൂലൈ ഒന്നിനും ജൂലെ 24നുമിടക്ക് ഒരു ഉത്തേജക പരിശോധനകളും ബ്രസീലില്‍ നടന്നിട്ടില്ലെന്നു കായിക മന്ത്രാലയം തന്നെ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഉത്തേജക പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ബ്രസീല്‍ കായിക മന്ത്രാലയത്തിന് കത്തയച്ചിരുന്നതായി വാഡ ഡെപ്യൂട്ടി ഡയറക്ടര്‍ റോബ് കോഹ്‌ലര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബ്രസീല്‍ ഒളിംപിക്‌സിനെ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗങ്ങളാണിതെന്നുമായിരുന്നു ബ്രസീല്‍ അധികൃതരുടെ പ്രതികരണം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക