|    Aug 20 Sun, 2017 9:49 am
Home   >  Todays Paper  >  page 11  >  

ബ്രസീല്‍ താരങ്ങളെ നിറച്ച് മുംബൈ സിറ്റി

Published : 9th August 2017 | Posted By: fsq

 

മുംബൈ: നാല് ബ്രസീല്‍ താരങ്ങളുമായി മുംബൈ സിറ്റി ഐഎസ്എല്ലിന്റെ പുതിയ സീസണിന് തയ്യാറെടുക്കുന്നു. ബ്രസീലിയന്‍ സെന്റര്‍ ബാക്ക് മാര്‍സിയോ റൊസാരിയോ ആണ് ഏറ്റവും പുതിയതായി മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലിയോ കോസ്റ്റയെ അടക്കം ഇതിനകം നാലു താരങ്ങളെ ബ്രസീലില്‍ നിന്ന് മുംബൈ സ്വന്തമാക്കി കഴിഞ്ഞു. അവസാനമായി ക്ലബ്ബിലെത്തിച്ച 33കാരനായ റൊസാരിയോ യുഎഇ ക്ലബ്ബായ അല്‍ ജസീറയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ഇന്തോനീസ്യയിലെ പെര്‍സേല ലമോംഗന്‍ എന്ന ക്ലബിനു വേണ്ടി കളിച്ചു കൊണ്ടിരുന്ന റൊസാരിയോ, നിരവധി ബ്രസീല്‍ ക്ലബ്ബുകളുടേയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. നേരത്തെ ഐഎസ്എല്ലില്‍ കളിച്ചിട്ടുള്ള ലിയോ കോസ്റ്റയെ വീണ്ടും മുംബൈ സ്വന്തമാക്കിയത് കഴിഞ്ഞദിവസമാണ്. കഴിഞ്ഞ വര്‍ഷം മുംബൈക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ലിയോ കോസ്റ്റ, കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളില്‍ മുംബൈക്കു വേണ്ടി ബൂട്ടുകെട്ടിയ താരം രണ്ട് ഗോളും ഒരു അസിസ്റ്റും തന്റെ പേരില്‍ കുറിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക