|    Jul 22 Sun, 2018 8:30 am
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീല്‍ ടീമില്‍ അഴിച്ചു പണി; അലക്‌സ് സാന്‍ഡ്രോ ടീമില്‍

Published : 23rd September 2017 | Posted By: ev sports

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അവസാന മല്‍സരങ്ങള്‍ക്ക് ഒരുങ്ങുന്ന ബ്രസീല്‍ ടീമില്‍ അഴിച്ചുപണി. യുവന്റസിന്റെ ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്‍ഡ്രോയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. മാഴ്‌സെലോയ്ക്ക് പരിക്കേറ്റതാണ് ടീമില്‍ പുതിയ മാറ്റം വരുത്താന്‍ കാരണം.
16 മത്സരങ്ങളില്‍ നിന്ന് 11 ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 37 പോയന്റാണ് ബ്രസീലിനുളളത്. അത്രയും മത്സരങ്ങളില്‍ നിന്ന് 27 പോയന്റുളള ഉറുഗ്വയാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കൊളംബിയ മൂന്നാം സ്ഥാനത്തും പെറു നാലാം സ്ഥാനത്തും അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ്.
ബൊളീവിയ, ചിലി ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ അവസാന രണ്ടു മത്സരങ്ങള്‍. ലാറ്റിനമേരിക്കന്‍ ടീമുകളില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഇതിനകം തന്നെ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞതിനാല്‍ സമ്മര്‍ദമില്ലാതെയാണ് ബ്രസീല്‍ ടീം ഇറങ്ങുക.
ആദ്യ നാല് ടീമുകള്‍ക്കാണ് ലോകകപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തുളളവര്‍ക്ക് പ്ലേഓഫ് കളിച്ച് മാത്രമേ നേരിട്ട് യോഗ്യത നേടാനാകു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss