|    Oct 24 Tue, 2017 3:17 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി

Published : 13th June 2016 | Posted By: sdq

Copa_America_2016_Official_
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തായി. വിവാദ ഗോളിലൂടെ പെറു നേടിയ അട്ടിമറി വിജയമാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ വിജയം. 75ാം മിനിട്ടില്‍ ആര്‍ റൂയിഡിയാസ് ആണ് പെറുവിന് വേണ്ടി വിജയഗോള്‍ നേടിയത്.

ബ്രസീലിന്റെ ഗോള്‍വലയിലേക്ക് റൂയിഡിയാസ് പന്ത് കൈകൊണ്ടു തട്ടിയിടുകയായിരുന്നു. ഇത് റഫറി ഗോളായ പ്രഖ്യാപിച്ചതോടെ ബ്രസീല്‍ കോപ്പയില്‍ നിന്ന് പുറത്തായി. ചരിത്രത്തില് ഇത് ആദ്യമാണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. കോപ്പയില്‍ 31 വര്‍ഷത്തിന് ശേഷമാണ് പെറു ബ്രസീലിനെ തോല്‍പ്പിക്കുന്നത്. 1987ലാണ് അവസാനമായ പെറു ബ്രസീലിനെ തോല്‍പ്പിച്ചത്.
ഇക്കുറി പെറുകോര്‍ട്ടറിലെത്തുന്നത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനാക്കാരായാണ്്. കൊളംബിയയായിരിക്കും ഇവരുടെ എതിരാളികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക