|    May 23 Tue, 2017 4:12 pm
FLASH NEWS

ബ്രസീല്‍ ജയിലില്‍ സംഘര്‍ഷം: 25 തടവുപുള്ളികള്‍ കൊല്ലപ്പെട്ടു

Published : 18th October 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: വടക്കന്‍ ബ്രസീലിലെ ബോവിസ്ടയില്‍ ജയിലിനകത്ത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 25 തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. ഏഴുപേരെ തലയറുത്തും ആറുപേരെ അഗ്നിക്കിരയാക്കിയുമാണ് കൊലപ്പെടുത്തിയതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ജയില്‍സന്ദര്‍ശന സമയത്താണ് സംഭവം. ഒരു വിഭാഗത്തില്‍പെട്ട തടവുപുള്ളികളെ പാര്‍പ്പിച്ച കേന്ദ്രത്തിലേക്ക് എതിരാളികള്‍ പ്രവേശിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബന്ദിയാക്കിയ 100ഓളം സന്ദര്‍ശകരെ മോചിപ്പിച്ചതായും കലാപം അമര്‍ച്ചചെയ്തതായും സുരക്ഷാസൈന്യം വ്യക്തമാക്കി. ജയില്‍പുള്ളികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ മരണനിരക്ക് ലഭ്യമാവൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. തടവുപുള്ളികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day