|    Jan 17 Tue, 2017 12:33 pm
FLASH NEWS

ബ്രസീല്‍ ഓപ്പണില്‍ പന്ത് പെറുക്കുന്ന തെരുവ് നായ്ക്കള്‍

Published : 2nd March 2016 | Posted By: swapna en

സാവോപോളോ: ടെന്നീസ് ക്വാര്‍ട്ടില്‍ കളിക്കാരുടെ റാക്കറ്റില്‍ നിന്നും പുറത്തേക്കു പോവുന്ന പന്തുകള്‍ എടുക്കാന്‍ ബ്രസീലില്‍ ഇനി തെരുവ് നായ്ക്കളും. ബ്രസീല്‍ ഓപ്പണിലാണ് ആദ്യമായി  തെരുവ് നായ്ക്കളെ ഇതിനായി പരീക്ഷിച്ചത്. പരീക്ഷണം പാതി വിജയകരമായിരുന്നു. തെരുവില്‍ നിന്നെടുത്ത നാല് നായ്ക്കളെയാണ് പരിശീലനം നല്‍കി ക്വാര്‍ട്ടില്‍ എത്തിച്ചത്. ക്വാര്‍ട്ടില്‍ ഇവരുടെ പ്രകടനം മനുഷ്യരേക്കാള്‍ വേഗത്തിലും സൂക്ഷ്മതയിലുമാണെന്ന് സംഘാടകര്‍ പറയുന്നു. കൂടുതല്‍ പരിശീലനം നല്‍കിയാല്‍ ഭാവിയില്‍ നായ്ക്കളെ സ്ഥിരമായി ഈ സ്ഥാനത്ത് ഉപയോഗിക്കാമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കൂടൂതല്‍ നായ്ക്കളെ പരിശീലനം നല്‍കി മറ്റ് ടെന്നിസ് മല്‍സരങ്ങളിലും ഉപയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ബോള്‍ ഡോഗ്‌സ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയെ പോലെ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായ സ്ഥലമാണ് ബ്രസീല്‍. ബ്രസീല്‍ ഓപ്പണില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ കാര്‍ബാല്‍സ്-പോര്‍ച്ചുഗ്രീസിന്റെ ഗാസ്‌റ്റോ ഏലിയാസ് എന്നിവരുടെ മല്‍സരത്തിലെ ബോള്‍ ഡോഗ്‌സിന്റെ പ്രകടനം കാണാം.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 235 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക