|    Oct 23 Tue, 2018 1:36 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Published : 1st September 2017 | Posted By: ev sports

ലണ്ടന്‍: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് തിരുത്തി എഴുതി പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ പെലെയെ പിന്തള്ളിയത്. 144 മല്‍സരങ്ങള്‍ കളിച്ച് 78 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. അതേ സമയം പെലെയുടെ സമ്പാദ്യം 92 മല്‍സരങ്ങളില്‍ നിന്ന് 77 ഗോളുകളുമാണ്. പെലെ ഗോള്‍ വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണുള്ളത്. റൊണാള്‍ഡോ ഇറാഖിന്റെ ഹുസൈന്‍ സയ്യദിനൊപ്പം അഞ്ചാം സ്ഥാനത്തും. ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഫറോ ദ്വീപിനെതിരെ ഹാട്രിക് ഗോളുകള്‍ നേടിയതോടെയാണ് റൊണാള്‍ഡോ പെലെയെ മറികടന്നത്. ഹാട്രിക് നേട്ടത്തോടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോ ഒന്നാമതെത്തി. ക്രിസ്റ്റിയാനോയുടെ അഞ്ചാമത്തെ ഹാട്രിക്ക് കൂടിയാണിത്. സാമ്പിയയുടെ ഗോഡ്ഫ്രി ചിതാലു (79), ജപ്പാന്റെ കുന്‍ഷിഗെ കമമോട്ടൊ (80), ഹംഗറില്‍ ഫ്രാങ്ക് പുഷ്‌കാസ് (84), ഇറാന്റെ അലി ദെയി (109) എന്നിവരാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss