|    Dec 10 Mon, 2018 11:42 am
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം; പരിക്ക് മാര്‍സെലോയുടെ കളി മുടക്കില്ല

Published : 28th June 2018 | Posted By: mtp rafeek


മോസ്‌കോ: സെര്‍ബിയക്കെതിരായ കളിയുടെ തുടക്കത്തില്‍ തന്നെ സെര്‍ബിയന്‍ ആരാധകരെ ഞെട്ടിച്ച് പരിക്കേറ്റ് പുറത്തു പോയ മാര്‍സെലോയില്‍ നിന്ന് സന്തോഷ വാര്‍ത്ത. ലാകകപ്പില്‍ സെര്‍ബിയക്കെതിരായ മല്‍സരത്തിലേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് മാര്‍സലോ ട്വിറ്ററില്‍ കുറിച്ചു. മൈതാനത്ത് ഉടന്‍ തിരിച്ചെത്തുമെന്നും സെര്‍ബിയക്കെതിരെ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ലെഫ്റ്റ് ബാക്ക് വ്യക്തമാക്കി.

സെര്‍ബിയക്കെതിരെ കളി തുടങ്ങി 10 മിനുറ്റിനുള്ളിലാണ് പരിക്കേറ്റ് മാര്‍സലോ പുറത്തേക്കു പോയത്. നിര്‍ണായകമായ കളിയില്‍ അവിചാരിതമായുണ്ടായ പരിക്ക് താരത്തോടൊപ്പം തന്നെ ലോകത്തെ കോടിക്കണക്കായ ബ്രസീലിയന്‍ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു.

എന്നാല്‍, ഇടത് വിങിലൂടെ മിന്നലാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാര്‍സലോ മുഴുവന്‍ സമയം കളിക്കാതിരുന്നിട്ടും ബ്രസീല്‍ രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തു. മെക്‌സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ മാര്‍സലോ ബൂട്ടണിയുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍.  ലോകകപ്പില്‍ ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന താരങ്ങളിലൊരാളായ മാര്‍സലോ ലോകത്തെ മികച്ച അറ്റാക്കിങ് ലെഫ്റ്റ് ബാക്കായാണ് അറിയപ്പെടുന്നത്. ട്വീറ്റ് പുറത്തു വന്നതോടെ അടുത്ത കളിയില്‍ മാര്‍സെലോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിനെ ഇഷ്ടപ്പെടുന്നവര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss