|    May 28 Sun, 2017 2:18 pm
FLASH NEWS

ബ്രസീല്‍, അര്‍ജന്റീന, ചിലി ഇന്നു കളത്തില്‍

Published : 1st September 2016 | Posted By: SMR

ബ്യൂനസ് ഐറിസ്: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ട് പോരാട്ടങ്ങളില്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീല്‍, അര്‍ജന്റീന, ചിലി, ഉറുഗ്വേ എന്നിവര്‍ ഇന്നു കളത്തിലിറങ്ങും.
ബ്രസീലിന്റെ എതിരാളികള്‍ ഇക്വഡോറാണെങ്കില്‍ മുന്‍ ലോക ചാംപ്യന്മാരായ ഉറുഗ്വേയുമായാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നത്. മറ്റു മല്‍സരങ്ങളില്‍ കോപ അമേരിക്ക ജേതാക്കളായ ചിലി പരാഗ്വേയെയും കൊളംബിയ വെനിസ്വേലയെയും പെറു ബൊളീവിയയെയും നേരിടും.
ആറു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ നാലു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം 13 പോയിന്റുമായി ഉറുഗ്വേയാണ് പട്ടികയില്‍ തലപ്പത്ത്. ഇതേ പോയിന്റോടെ ഇക്വഡോര്‍ തൊട്ടുതാഴെയുണ്ട്. 11 പോയിന്റുള്ള അര്‍ജന്റീനയ്ക്കാണ് മൂന്നാം സ്ഥാനം. ചിലി (10), കൊളംബിയ (10), ബ്രസീല്‍ (9), പരാഗ്വേ (9), പെറു (4), ബൊളീവിയ (3), വെനിസ്വേല (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബ്രസീലിന് ഇന്നത്തെ കളി ഏറെ നിര്‍ണായകമാണ്. നേരിട്ട് ലോകകപ്പിന് യോഗ്യതയുറപ്പിക്കാന്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ബ്രസീലിന് ഫിനിഷ് ചെയ്‌തേ തീരൂ. പുതിയ കോച്ച് ടിറ്റെയ്ക്കു കീഴില്‍ മഞ്ഞപ്പടയുടെ ആദ്യ മല്‍സരം കൂടിയാണ് ഇന്നത്തേത്.
സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരെയെല്ലാം അദ്ദേഹം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. റിയോയില്‍ നടന്ന ഒളിംപിക്‌സ് ഫുട്‌ബോളില്‍ ചാംപ്യന്‍മാരായ ശേഷമുള്ള ബ്രസീലിന്റെ ആദ്യ കളിയാണ് ഇന്നത്തേത്.
അതേസമയം, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചെങ്കിലും ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി ഇന്ന് അര്‍ജന്റീന നിരയിലുണ്ടാവില്ല. പരിക്കുമൂലമാണ് താരം വിട്ടുനില്‍ക്കുന്നത്. സെര്‍ജിയോ അഗ്വേറോ, ജാവിയര്‍ പാസ്റ്റോറെ എന്നിവരും പരിക്കിനെത്തുടര്‍ന്ന് കളിക്കില്ലെന്നാണ് റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day