|    Mar 24 Fri, 2017 12:03 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബ്രസീലില്‍ നിന്ന് ഖത്തറിലേക്കുള്ള ബീഫ് കയറ്റുമതി വര്‍ധിച്ചു

Published : 11th August 2016 | Posted By: SMR

ദോഹ: കഴിഞ്ഞ മാര്‍ച്ച് മാസം നിരോധനം നീക്കിയതിനെ തുടര്‍ന്ന് ബ്രസീലില്‍ നിന്ന് ഖത്തറിലേക്ക് 458 ടണ്‍ ബീഫ് കയറ്റുമതി ചെയ്തതായി ബ്രസീല്‍ എംബസി സ്ഥാനപതി ജൊആവോ ബെല്ലോക്ക് പറഞ്ഞു. ഭ്രാന്തിപ്പശു രോഗത്തെ തുടര്‍ന്നാണ് ബ്രസീലില്‍ നിന്നുള്ള ബീഫ് കയറ്റുമതി ഖത്തര്‍ നിരോധിച്ചത്.
23 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് നാല് മാസം കൊണ്ട് നടന്നതെന്ന് ബെല്ലോക്ക് ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. ഓരോ മാസവും കയറ്റുമതി വര്‍ധിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബ്രസീലിയന്‍ ബീഫ് ഇപ്പോള്‍ യഥേഷ്ടം ലഭ്യമാണ്. വിപണിയിലെ തങ്ങളുടെ സാന്നിധ്യം അധികം വൈകാതെ നിരോധനത്തിന് മുമ്പുള്ള അവസ്ഥയിലേക്കു മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിരോധനത്തിന് മുമ്പ് ഖത്തര്‍ ബ്രസീലില്‍ നിന്ന് വന്‍തോതില്‍ മാംസം ഇറക്കുമതി ചെയ്തിരുന്നു. ബ്രസീലിയന്‍ ബീഫ് ലോകത്തെ മിക്ക രാജ്യങ്ങളിലും ഗുണമേന്മ• കൊണ്ട് പ്രസിദ്ധമാണ്.
എന്നാല്‍, 2012ല്‍ പടര്‍ന്നു പിടിച്ച ഭ്രാന്തിപ്പശു രോഗത്തെ തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില ജിസിസി രാജ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനമാണ് സൗദി നിരോധനം പിന്‍വലിച്ചത്. ഈ വര്‍ഷം ആദ്യത്തില്‍ ഇറക്കുമതി ആരംഭിച്ചു. തുടര്‍ന്ന് മാര്‍ച്ചില്‍ ഖത്തറും നിരോധനം നീക്കുകയായിരുന്നു.
ബീഫിന് പുറമേ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രധാന കോഴി കയറ്റുമതി രാജ്യം കൂടിയാണ് ബ്രസീല്‍. ഖത്തര്‍ വിപണിയിലെ 70 ശതമാനം കോഴിയും ബ്രസീലില്‍ നിന്ന് വരുന്നതാണ്.
ബ്രസീലിയന്‍ ബീഫ് ധാരാളമായി വിപണിയിലെത്തുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബീഫിന്റെ വില കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന ബ്രസീലിനെ സംബന്ധിച്ചിടത്തോളം നിരോധനം എടുത്തു കളഞ്ഞത് വലിയ ആശ്വാസം പകരും. ഗള്‍ഫ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും ഇത് സഹായിക്കും.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക