|    Nov 23 Thu, 2017 10:30 pm
FLASH NEWS
Home   >  News now   >  

ബ്രസീലിയന്‍ ഗ്രാന്റ് പ്രീ കിരീടം വെറ്റലിന്

Published : 13th November 2017 | Posted By: ev sports

റിയോ ഡി ജെനീറോ: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ ബ്രസീലിയന്‍ ഗ്രാന്റ്പ്രീ കിരീടം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്. മുഖ്യ എതിരാളിയായ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ കിരീടം ചൂടിയത്. ഒരു മണിക്കൂര്‍ 31 മിനിറ്റ് 26.260 സെക്കന്റ് സമയംകൊണ്ടാണ് വെറ്റല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. വെറ്റലുമായി ഇഞ്ചോടിഞ്ച് പൊരുതിയ മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 1.31.29.022 സമയം കുറിച്ചാണ് ബോത്താസ് രണ്ടാംസ്ഥാനം നേടിയത്. ഫെരാരിയുടെ കിമി റെയ്‌ക്കോനാനാണ് മൂന്നാംസ്ഥാനം. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ അഞ്ചാം സ്ഥാനത്തും റെഡ്ബുള്ളിന്റെ തന്നെ ഡാനിയല്‍ റിക്കിയാര്‍ഡോ ആറാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. വില്യംസിന്റെ ഫിലിപ്പ് മാസ, മക്ലാരന്റെ ഫെര്‍ണാണ്ടോ അലോന്‍സോ, ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ്, റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ് എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.സീസണിലെ ചാംപ്യന്‍പട്ടം നേരത്തെ തന്നെ ഹാമിള്‍ട്ടണ്‍ അക്കൗണ്ടിലാക്കിയിരുന്നു. 345 പോയിന്റുകളാണ് ഹാമിള്‍ട്ടണിന്റെ സമ്പാദ്യം. സെബാസ്റ്റ്യന്‍ വെറ്റല്‍ 302 പോയിന്റുകളോടെ രണ്ടാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മെഴ്‌സിഡസിന്റെ തന്നെ വള്‍ട്ടേരി ബോത്താസ് 280 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമുണ്ട്. റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ (200), ഫെരാരിയുടെ കിമി റെയ്‌ക്കോനാന്‍ (193), റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ (158) എന്നിവരാണ് യഥാക്രമം നാല് മുതല്‍ ആറ് സ്ഥാനങ്ങളിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക