|    Jun 23 Sat, 2018 7:27 pm
FLASH NEWS
Home   >  Sports  >  Football  >  

ബ്രസീലിന്റെ പരിശീലന സ്ഥലത്തേക്ക് ആരാധകര്‍ അതിക്രമിച്ച് കയറി

Published : 26th May 2018 | Posted By: vishnu vis

റിയോ ഡി ജനെയ്‌റോ: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീലിന്റെ പരിശീലകസ്ഥലത്തേക്ക് ആരാധകര്‍ അതിക്രമിച്ചു കയറി. പരിശീലനം കാണാന്‍ ആരാധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ആരാധകരെ പ്രകോപിപ്പിച്ചത്. നേരത്തെ തന്നെ ആരാധകര്‍ക്ക് കാണാന്‍ അനുവാദം നല്‍കാതെയാണ് ബ്രസീലിന്റെ പരിശീലനം ആരംഭിച്ചത്. ഇതിനിടെ ടെരസോ പൊളിസിലെ ബ്രസീലിന്റെ പരിശീലന സ്ഥലത്തേക്ക് ആരാധകര്‍ അതിക്രമിച്ച് കയറുകയായിരുന്നു. അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ലോകകപ്പിന് മുന്നോടിയായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു സൗഹൃദ മല്‍സരമെങ്കിലും ബ്രസീല്‍ കളിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാവില്ല. ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടില്‍ വെച്ച് ക്രൊയേഷ്യക്കെതിരേയും 10ന് ഓസ്ട്രിയക്കെതിരേ അവരുടെ നാട്ടിലുമാണ് ബ്രസീലിന്റെ സൗഹൃദ മല്‍സരങ്ങള്‍.ഇത്തവണ ലോകകപ്പില്‍ കോസ്റ്റാറിക്ക, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലിന്റെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ജൂണ്‍ 17നാണ് അവരുടെ ആദ്യ മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss