|    May 27 Sat, 2017 6:21 am
FLASH NEWS

ബ്രസീലിനെ നെയ്മര്‍ തന്നെ നയിക്കും

Published : 31st July 2016 | Posted By: SMR

റിയോ: ഒളിംപിക്‌സില്‍ ഇതുവരെ സ്വര്‍ണം നേടിയിട്ടില്ലാത്ത ബ്രസീല്‍ ടീമിനെ ഇത്തവണ ബാഴ്‌സലോണ സൂപ്പര്‍ താ രം നെയ്മര്‍ നയിക്കും. ഫുട്‌ബോളിന്റെ മെക്കയായ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ടീമിന്റെ നായകസ്ഥാനം നെയ്മറിനായിരിക്കുമെന്ന് കോച്ച് റൊ ജേരിയോ മികാലെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
24കാരനായ നെയ്മര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബ്രസീലിന്റെ സീനിയര്‍ ടീമിന്റെ നായകനായിരുന്നു. പ്രതീക്ഷിച്ചതിനേക്കാ ള്‍ മികച്ച കളിക്കാരനാണ് നെയ്മറെന്നും അസാധാരണമായ കഴിവുള്ള അദ്ദേഹം തന്നെയാണ് ടീം നായകനെന്നും കോച്ച് പറഞ്ഞു. നെയ്മറുടെ ബ്രസീല്‍ ടീമിലേക്കുള്ള തിരി ച്ചുവരവ് കൂടിയാണ് ഒളിംപിക്‌സ്. ബാഴ്‌സ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്‍ താരത്തിനു നഷ്ടമായിരുന്നു.
ഒളിംപിക്‌സില്‍ മൂന്നു തവണ റണ്ണറപ്പായതാണ് ബ്രസീലിന്റെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ വട്ടം ഫൈനലില്‍ മെക്‌സിക്കോയോടു 2-1നായിരുന്നു തോല്‍വി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലും പിന്നീട് രണ്ട് കോപ അമേരിക്ക ടൂര്‍ണമെന്റുകളിലും നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയ ബ്രസീലിന് തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ഈ ഒളിംപിക്‌സ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day