|    Nov 20 Mon, 2017 5:56 am
FLASH NEWS

ബ്രണ്ണന്‍ കോളജ് മാഗസിന്‍ : നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

Published : 15th June 2017 | Posted By: fsq

 

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മാഗസിനില്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതില്‍ നടപടിയെടുക്കണമെന്നും അടിയന്തരമായി പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേശീയ പതാകയെയും ദേശീയതയെയും ആക്ഷേപിക്കുന്ന ചിത്രങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ സൈനത്തെ അപമാനിക്കുന്ന ലേഖനവും ഉണ്ട്. ഇതിന്റെ ഉത്തരവാദിത്വം എസ്എഫ്‌ഐയ്ക്കു  മാത്രമല്ല. സ്റ്റാഫ് അഡൈ്വസര്‍ക്കും പ്രിന്‍സിപ്പല്‍ക്കുമുണ്ട്. ഉത്തവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. മാഗസിനെതിരേയും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥി യൂനിയനും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ ബഹുജന പ്രക്ഷോഭവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ബ്രണ്ണന്‍ കോളജ് എസ്എഫ്‌ഐയുടെ തറവാട് സ്വത്തല്ലെന്നു അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക