|    Oct 20 Sat, 2018 6:25 am
FLASH NEWS
Home   >  Sports  >  Cricket  >  

ബ്രണ്ടന്‍ ടെയ്‌ലര്‍ സിംബാബ്‌വെ ടീമില്‍ മടങ്ങിയെത്തി

Published : 15th September 2017 | Posted By: ev sports

ഹരാരെ: സിംബാബ്‌വെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ക്യാപ്റ്റനുമായ  ബ്രണ്ടന്‍ ടെയ്‌ലര്‍ രണ്ടു വര്‍ഷത്തിനു ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തി. 2015ല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം ബ്രണ്ടന് ടീം കരാര്‍ പുതുക്കി നല്‍കിയതിനെത്തുടര്‍ന്നാണ് വീണ്ടും ടീമിലിടം പിടിച്ചത്.
ഇതോടെ അടുത്ത മാസം നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരേയുള്ള ടെസ്റ്റില്‍ 31കാരനായ ബ്രണ്ടന്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സിംബാബ്‌വെക്കായി 23 ടെസ്റ്റിലും 167 ഏകദിനത്തിലും 26 ട്വന്റിയിലും പാഡണിഞ്ഞ താരം കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറിനു വേണ്ടിയും ജെഴ്‌സിയണിഞ്ഞിരുന്നു. ഏകദിനത്തില്‍ 34.82 ശരാശരിയില്‍ 7060 റണ്‍സും ടെയ്‌ലറിന്റെ അക്കൗണ്ടിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss