|    May 24 Wed, 2017 2:29 am
FLASH NEWS

ബ്രഡ് പുഡ്ഡിങ്

Published : 23rd August 2015 | Posted By: admin

puddding

ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ്: ഏഴ് പീസ്
കോഴിമുട്ട: മൂന്ന്
പാല്:രണ്ടുകപ്പ്
ജാം : കുറച്ച്   
തേങ്ങാപാല്‍: അരകപ്പ്
അണ്ടിപ്പരിപ്പ്,മുന്തിരി: ആവശ്യത്തിന്
വാനില,എസന്‍സ്: അരടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി:കുറച്ച്           

തയ്യാറാക്കുന്ന വിധം: ബ്രഡ് നാലു കഷണമായി മുറിച്ച് അല്‍പ്പം നെയ്യൊഴിച്ച് ചൂടാക്കുക. കോഴിമുട്ടയും പഞ്ചസാരയും മിക്‌സ് ചെയ്‌തെടുക്കുക. ഈ കൂട്ടിലേക്ക് പാല് ചേര്‍ത്ത് റൊട്ടി അതിലേക്ക് ഇടുക.

കുറച്ച് തേങ്ങയും അണ്ടിയും മുന്തിരിയും എസന്‍സും ഏലയ്ക്കാപൊടിയും മിക്‌സ് ചെയ്ത് നെയ്മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് കുറച്ച് ഒഴിക്കുക. അതിന്റെ മേലെ ജാം വിതറുക. ശേഷം ബാക്കിയുള്ള കൂട്ടും ഒഴിക്കുക. വീണ്ടും മേലെ ജാം വിതറി ആവിയില്‍ വേവിച്ചെടുക്കുക.

തയ്യാറാക്കിയത്: ലൈല സലാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day