|    May 26 Fri, 2017 5:36 am
FLASH NEWS
Home   >  Life  >  Family  >  

ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളെന്ന് പഠനം

Published : 23rd May 2016 | Posted By: sdq

Sandwich_2865259f

നമ്മുടെ ഭക്ഷണത്തിലെ സ്ഥിരം വിഭവമായ ബ്രഡ്ഡില്‍ ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പഠനം.  സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ) ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം അടങ്ങിയ രണ്ട് രാസ വസ്തുക്കള്‍ ബ്രഡ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമാറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഇന്ത്യയില്‍ ബ്രഡിന്റെ നിര്‍്മ്മാണത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് സിഎസ്ഇ കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന ബ്രഡ്ഡില്‍ ഇവ സാധാരണയായി ഉപയോഗിക്കുന്നുവെന്നാണ് പഠന പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊട്ടാസ്യം ബ്രോമാറ്റ് മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുവാണ്. ഇത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. പൊട്ടാസ്യം അയഡേറ്റ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണ്. ഈ രണ്ടു രാസവസ്തുക്കള്‍ക്കം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സിഎസ്ഇ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day