|    May 27 Sat, 2017 3:52 pm
FLASH NEWS

ബോസ അര്‍ജന്റീന പരിശീലകന്‍

Published : 3rd August 2016 | Posted By: SMR

ബ്യൂനസ് ഐറിഷ്: മുന്‍ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ എഡ്ഗാര്‍ഡോ ബോസയെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. രാജിവച്ച ജെറാര്‍ഡോ മാര്‍ട്ടിനോയ്ക്കു പകരക്കാരനായാണ് ബോസയെ പുതിയ കോച്ചായി അര്‍ജന്റീന പ്രഖ്യാപിച്ചത്.
സാവോപോളോ മുതല്‍ നിരവധി ക്ലബ്ബുകളുടെ പരിശീലകനായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. സമാപിച്ച കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു പിന്നാലെ അന്താരാഷ്ട്ര മല്‍സരരംഗത്തുനിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ടുവരുകായെന്നത് ബോസയുടെ പ്രധാന ദൗത്വങ്ങളിലൊന്നാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day