|    Nov 21 Wed, 2018 2:07 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ബോള്‍സനാരോ

Published : 1st November 2018 | Posted By: kasim kzm

ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ജയ്ര്‍ ബോള്‍സനാരോ എന്ന മുന്‍ സൈനികന്‍ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അട്ടിമറി വിജയമാണ്. ദീര്‍ഘകാലമായി ഇടതുപക്ഷ രാഷ്ട്രീയം വെന്നിക്കൊടി പാറിച്ച നാടാണ് ബ്രസീല്‍. ബ്രസീല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവ് ലൂയി ഇനാസ്യോ ലുല ഡിസില്‍വ ലോകരംഗത്തുതന്നെ ആദരവ് നേടിയ നേതാവാണ്. ലുലയ്ക്കു ശേഷം ഇടതുപക്ഷക്കാരി തന്നെയായ ദില്‍മ റൂസെഫ് നാടു ഭരിച്ചു. ഇത്തവണ ഇടതുപക്ഷം കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ലുല അഴിമതിക്കേസില്‍ ജയിലിലായി. ദില്‍മ റൂസെഫിനെതിരേയും അഴിമതിക്കേസുകളുണ്ട്. അവരെ ഇംപീച്ച്‌മെന്റിലൂടെയാണ് അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
അഴിമതിയില്‍ മനം മടുത്ത ജനം തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനായ ബോള്‍സനാരോക്ക് പിന്തുണ നല്‍കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു ബ്രസീലിയന്‍ പ്രതിപുരുഷനാണ് ബോള്‍സനാരോ. വിദേശികളോടും കറുത്ത വര്‍ഗക്കാരോടും ന്യൂനപക്ഷങ്ങളോടും ആദിവാസികളോടും ഒക്കെയുള്ള വെറുപ്പും വിരോധവും ഒട്ടും മറച്ചുവയ്ക്കാത്തയാള്‍. പഴയ സൈനികന്‍. ഏതു പ്രശ്‌നവും പരിഹരിക്കാന്‍ നല്ല മാര്‍ഗം തോക്കെടുക്കുകയാണെന്ന് നിയുക്ത പ്രസിഡന്റ് വിശ്വസിക്കുന്നു. ക്രിമിനലുകളെ നേരിടാന്‍ എളുപ്പവഴി അവരുടെ തലയിലൂടെ ഉണ്ട പായിക്കുകയാണ്. കേസും വിചാരണയുമൊക്കെ നേരം കളയുന്ന പരിപാടികള്‍. ഇങ്ങനെയുള്ള ഒരു പ്രസിഡന്റിന്റെ ഭരണം എങ്ങനെ അവസാനിക്കുമെന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss