|    May 29 Mon, 2017 12:22 am
FLASH NEWS

ബോള്‍ട്ടിന് ഒളിംപിക്‌സ് നഷ്ടമായേക്കും; പരിക്കുമൂലം ജമൈക്ക നടത്തിയ ട്രയല്‍സില്‍ നിന്ന് താരം പിന്മാറി

Published : 3rd July 2016 | Posted By: SMR

കിങ്സ്റ്റണ്‍: ട്രാക്കിലെ വേഗതയുടെ തോഴനായ ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിന്റെ റിയോ ഒളിംപിക്‌സ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. വെള്ളിയാഴ്ച നടന്ന ജമൈക്കന്‍ ദേശീയ ട്രയല്‍സില്‍ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് സ്പ്രിന്റ് സുപ്പര്‍ താരത്തിന് തിരിച്ചടിയായത്. പരിക്കുമൂലം 100 മീറ്റര്‍ ഫൈനലില്‍ നിന്നും ബോള്‍ട്ടിനു വിട്ടുനില്‍ക്കേണ്ടി വന്നു. വെള്ളിയാഴ്‌ലത്തെ ട്രയല്‍സില്‍ 9.98 സെക്കന്റ് സെമി പൂര്‍ത്തിയാക്കിയാണ് ബോള്‍ട്ട് ഫൈനല്‍ യോഗ്യത നേടിയത്. ബോള്‍ട്ടിന്റെ അഭാവത്തില്‍ നടന്ന ട്രയല്‍സ് ഫൈനലില്‍ യൊഹാന്‍ ബ്ലെയ്ക്ക് 9.55 സെക്കന്റ് സമയത്തോടെ ഒന്നാമതെത്തി.
പരിക്കിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയെന്നും വിശ്രമം ആവശ്യമുണ്ടെന്നും ബോള്‍ട്ട് ട്വിറ്ററില്‍ കുറിച്ചു. ജമൈക്കന്‍ ട്രയല്‍സില്‍ നിന്നും പിന്‍മാറുന്നതേടെ സ്വാഭാവികമായും ബോള്‍ട്ടിന്റെ ഒളിപിക്‌സ് യോഗ്യതയും നഷ്ടമായേക്കും. മൂന്നാഴ്ച ത്തെ വിശ്രമമാണ് ബോള്‍ട്ടിനു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 22നു നടക്കുന്ന ലണ്ടന്‍ ആനിവേഴ്‌സറി യോഗ്യതാ മല്‍സരത്തിലൂടെ ഒളിംപിക്‌സ് പങ്കാളിത്തം ഉറപ്പിക്കാന്‍ ശ്രമിക്കുമെന്നു ബോള്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
ട്രയല്‍സില്‍ മല്‍സരത്തിനു മുമ്പ് തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ട്രയല്‍സിലെ 100മീറ്ററില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യപരിശോധനാ റിപോര്‍ട്ട് സമര്‍ പ്പിച്ചിരുന്നതാ യും ബോള്‍ട്ട് അറിയിച്ചു. 2008,12 ഒളിംപിക്‌സുകളില്‍ 100, 200, 4-100 റിലേ എന്നിവയില്‍ ലോകറെക്കോഡോടെ ബോള്‍ട്ട് സ്വര്‍ണമണിഞ്ഞിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day