|    Dec 18 Tue, 2018 1:42 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബോളിവുഡ് ഗായകന്‍ മികാ സിംങ് യുഎഇയില്‍ പിടിയില്‍

Published : 7th December 2018 | Posted By: ke

ദുബയ്: മൈനറായ പെണ്‍ കുട്ടിയോട് അസഭ്യമായി പെരുമാറിയ കേസില്‍ ബോളിവുഡ് ഗായകനെ അബുദബി പോലീസ് അറസ്റ്റ് ചെയ്്തു. അബുദബിയില്‍ താമസിക്കുന്ന ബ്രസീലുകാരിയായ 17 കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് അസഭ്യമായ സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.30 ന് ജാമ്യത്തിലിറങ്ങിയ മികാ സിംങ്ങിനെ പിന്നീട് ഹാജരാക്കും. ദുബയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് വ്യാഴാഴ്ച മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബുദബിയിലെ ഇന്ത്യന്‍ എംബസ്സിയാണ് പ്രതിയെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചത്. നര്‍ത്തകിയും മോഡലുമായ രാഖി സാവന്തിനോട് അപമര്യാദയായി പെരുമാറിയതടക്കം നിരവധി ആരോപണങ്ങളാണ് മികാ സിംങ്ങിനെതിരെയുള്ളത്. പീഡന കേസില്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന ആള്‍ ദൈവം ഗുര്‍മീത് സിംങിന്റെ അനുയായി കൂടിയാണ് മികാ സിംങ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss