|    Mar 24 Fri, 2017 7:45 am
FLASH NEWS

ബോര്‍ഡ്- കോര്‍പറേഷന്‍ ചെയര്‍മാന്‍; തീരുമാനം എല്‍ഡിഎഫ് യോഗത്തിനു ശേഷം: സിപിഐ

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: സിപിഐയുടെ കൈവശമുള്ള ബോര്‍ഡ്- കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച് അടുത്ത എല്‍ഡിഎഫ് യോഗത്തിനുശേഷം തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കാനായി ജില്ലാ കൗ ണ്‍സിലുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന്റെതാണു തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പി ല്‍ മല്‍സരിച്ചവരെയും നേരത്തെ ചെയര്‍മാന്‍ സ്ഥാനങ്ങളിലിരുന്നവരെയും പരമാവധി ഒഴിവാക്കി കാര്യങ്ങള്‍ തീരുമാനിക്കണമെന്ന അഭിപ്രായമാണ് നിര്‍വാഹകസമിതി യോഗത്തിലുണ്ടായത്. എന്നാല്‍, സിപിഎമ്മിന്റെ കൈവശമുള്ള ചില ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ചെയര്‍മാന്‍മാരെയും പ്രസിഡന്റുമാരെയും അവര്‍ തീരുമാനിച്ച സാഹചര്യത്തില്‍ തങ്ങളും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകിക്കൂടെന്ന അഭിപ്രായവും നിര്‍വാഹകസമിതിയിലുണ്ടായി.
അതുകൊണ്ടുതന്നെ എല്‍ഡിഎഫ് യോഗത്തിനു മുമ്പുതന്നെ ചെയര്‍മാന്‍മാരുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ പൊതുധാരണയുണ്ടാക്കും. എല്ലാ ജില്ലകളിലും മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരും നേരത്തെ സിപിഐയില്‍നിന്ന് വിട്ടുപോയവരും പാര്‍ട്ടിയില്‍ തിരികെയെത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു സമ്മേളന കാലയളവില്‍ സിപിഎമ്മില്‍നിന്ന് ധാരാളം പേര്‍ സിപിഐയുടെ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. മറ്റു ബൂര്‍ഷ്വാ-വര്‍ഗീയ പാര്‍ട്ടികളിലേക്കു പോവാന്‍ മടിക്കുന്നവരാണ് എല്‍ഡിഎഫ് എന്ന രീതിയില്‍ സിപിഐയിലേക്കു വരുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയിലേക്ക് പോവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം വിട്ടുവരുന്നവര്‍ മറ്റു ചേരികളിലേക്കു പോവാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നതോടൊപ്പം അത്തരക്കാരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും നിര്‍വാഹകസമിതി യോഗം വിലയിരുത്തി.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക