|    Feb 24 Fri, 2017 12:38 am

ബോര്‍ഡര്‍ പോലിസില്‍ വനിതകളും

Published : 25th October 2016 | Posted By: SMR

ഗ്രേറ്റര്‍ നോയ്ഡ: ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ കാവലിന് ഇനി വനിതാ സൈനികരും. അതിര്‍ത്തിസംരക്ഷണ ചുമതല വഹിക്കുന്ന ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസിലാണ് നൂറോളം വനിതകളെ നിയോഗിച്ചത്. ഇതാദ്യമായാണ് അതിര്‍ത്തിയിലെ ദുഷ്‌കരമേഖലകളില്‍ വനിതാ സൈനികരെ നിയമിക്കുന്നതെന്ന് ഇന്തോ-തിബത്തന്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരി പറഞ്ഞു.
8,000 അംഗങ്ങളുള്ള ഈ സേനയില്‍ 2008ലാണ് വനിതകളെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഇതുവരെ അതിര്‍ത്തിയില്‍ വനിതാ സൈനികരെ നിയോഗിച്ചിരുന്നില്ല. ഇപ്പോള്‍ അതിര്‍ത്തിയില്‍ നിയമിക്കപ്പെട്ട വനിതാ സൈനികരില്‍ 97 പേരും പര്‍വത സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ 44 ആഴ്ച നീണ്ടുനില്‍ക്കുന്ന തീവ്രപരിശീലനം ലഭിച്ചവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക