|    May 28 Sun, 2017 10:17 am
FLASH NEWS

ബോബ് ഡിലന് സാഹിത്യ നൊബേല്‍

Published : 14th October 2016 | Posted By: SMR

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവിയും സംഗീതജ്ഞനുമായ ബോബ് ഡിലന്. അമേരിക്കന്‍ സംഗീത പാരമ്പര്യത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ഡിലന് സാഹിത്യ നൊബേല്‍ സമ്മാനിക്കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.
അറുപതുകളിലെ അമേരിക്കന്‍ ജീവിതത്തിന്റെ കാവ്യാത്മകമായ ചരിത്രകാരനായാണ് എഴുപത്തഞ്ചുകാരനായ ബോബ് ഡിലന്‍ അറിയപ്പെടുന്നത്. ഗാനരചനാരംഗത്ത് അഞ്ചു പതിറ്റാണ്ടോളം ഡിലന്‍ നിറഞ്ഞുനിന്നു. നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യ ഗാനരചയിതാവാണ് അദ്ദേഹം, 9,06,000 ഡോളറാണ് പുരസ്‌കാര തുക. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10നു സ്റ്റോക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day