|    Oct 22 Sun, 2017 4:56 am
Home   >  Todays Paper  >  page 12  >  

ബോബ് ഡിലന്‍: അമേരിക്കന്‍ സംഗീതത്തിന് നവ്യാവിഷ്‌കാരം നല്‍കിയ സംഗീതജ്ഞന്‍

Published : 14th October 2016 | Posted By: SMR

ഓസ്‌ലോ: ലോകമെങ്ങുമുള്ള എഴുത്തുകാരെയും ഗായകരെയും സ്തബ്ധരാക്കിയാണ് അമേരിക്കന്‍ റോക്ക് സംഗീത കുലപതി ബോബ് ഡിലന്‍ 2016 ലെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. മാറ്റം ആവശ്യപ്പെട്ടിരുന്ന അമേരിക്കന്‍ സംഗീതത്തിന് പുതിയ ആവിഷ്‌കാരം നല്‍കിയ സംഗീതജ്ഞനാണ് അദ്ദേഹം. 1941ല്‍ മിന്നിസോട്ടയില്‍ ഇടത്തരം ജൂതകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
അമേരിക്കന്‍ നാടോടിസംഗീതത്തില്‍ എന്നപോലെ ആധുനിക കാവ്യപാരമ്പര്യത്തിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. 1960ലാണ് അദ്ദേഹം സംഗീതലോകത്തിലേക്ക് ചുവടുവെച്ചത്തിയത്. ന്യൂയോര്‍ക്കിലെത്തി ഗ്രീനിച്ച് ഗ്രാമത്തിലെ ക്ലബ്ബുകൡലും കഫേകളിലും പാടിയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1962ല്‍ ബോബ് ഡിലന്‍ എന്ന ആദ്യത്തെ ആല്‍ബം അദ്ദേഹം പുറത്തിറക്കി. തുടര്‍ന്ന് അമേരിക്കന്‍ സംഗീതലോകത്ത് പുതിയ പരിവര്‍ത്തനമുണ്ടാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ നിരവധി ആ ല്‍ബങ്ങള്‍ പുറത്തുവന്നു. ഹൈവേ 61 റിവിസിറ്റഡ് (1965), ബ്ലഡ് ഓണ്‍ ദ ട്രാക്‌സ് (1975), മോഡേണ്‍ ടൈംസ് (2006) എന്നീ അദ്ദേഹത്തിന്റെ സംഗീത ആല്‍ബങ്ങള്‍ അമേരിക്കന്‍ സംഗീതലോകത്ത് വലിയ പ്രതികരണങ്ങളാണുണ്ടാക്കിയത്. സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ സംഗീതസപര്യയാണ് ഏറ്റവും പ്രധാനമായി നിരീക്ഷകര്‍ കാണുന്നത്.
അമേരിക്കയില്‍ പൗരാവകാശപ്രക്ഷോഭങ്ങളും വിയറ്റ്‌നാം യുദ്ധത്തിനെതിരേയുള്ള പ്രതിഷേധങ്ങളും നടന്നിരുന്ന കാലത്താണ് അദ്ദേഹം സംഗീതവുമായി രംഗത്തെത്തിയത്. മാറ്റത്തിനുവേണ്ടിയുള്ള പ്രചോദനമായി അദ്ദേഹത്തിന്റെ സംഗീതാവിഷ്‌കാരം നിലകൊണ്ടു. സംഗീതജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം അറിയപ്പെട്ടത്. ഒരു ചിത്രകാരനും അഭിനേതാവും തിരക്കഥാകൃത്തുമാണ് അദ്ദേഹം.
2012ല്‍ ബറാക് ഒബാമയില്‍നിന്ന് സ്വാതന്ത്ര്യത്തിനുള്ള പ്രസിഡന്റിന്റെ മെഡല്‍ അദ്ദേഹം സ്വീകരിച്ചു. 1993ല്‍ നൊബേല്‍ സമ്മാനം നേടിയ നോവലിസ്റ്റ് ടോണി മോറിസണിനു ശേഷം ആദ്യമായി ഈ പുരസ്‌കാരം നേടുന്ന അമേരിക്ക ന്‍ കലാകാരനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക