|    May 25 Thu, 2017 1:26 am
FLASH NEWS

ബോബി ചെമ്മണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തി: ഒരാള്‍ക്കെതിരേ കേസ്

Published : 8th August 2016 | Posted By: SMR

തൃശൂര്‍: ബോബി ചെമ്മണ്ണൂരിനെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരേ പോലിസ് കേസെടുത്തു. വള്ളക്കുളങ്ങര മോനാടി കൈതാരത്ത് വീട്ടില്‍ ജോയി കൈതാരത്തിനെതിരേയാണ് തൃശൂര്‍ ഈസ്റ്റ് പോലിസ് കേസെടുത്തത്.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ സി ബേബി നല്‍കിയ പരാതിയിലാണ് നടപടി. ചെയര്‍മാന്റെ സ്വകാര്യ വീഡിയോ ഉണ്ടെന്നും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടുകോടിരൂപ വേണമെന്നും ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പിആര്‍ഒ ജോജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്തതിനാല്‍ ജോജിയെ ഭീഷണിപ്പെടുത്തി. ചെയര്‍മാനെയും മറ്റും വാഹനമിടിച്ച് കൊല്ലുമെന്നും ഭീഷണി ഉണ്ടായതായി പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day