|    Sep 25 Tue, 2018 7:08 pm
FLASH NEWS
Home   >  National   >  

ബോധ്ഗയ സ്‌ഫോടന പരമ്പര: 5 പ്രതികള്‍ കുറ്റക്കാര്‍,ശിക്ഷ വ്യാഴാഴ്ച

Published : 25th May 2018 | Posted By: sruthi srt

പാട്‌ന: ബീഹാറിലെ ബോധ്ഗയയില്‍ മഹാബോധി ബുദ്ധക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളായ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് പട്‌ന കോടതി. ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികളായുള്ളത്.

വ്യാഴാഴ്ച നടക്കുന്ന വിചാരണയില്‍ ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും.2013 ജൂലൈ 13നാണ് മഹാബോധി ക്ഷേത്ര പരിസരത്തെ 10 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്.സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss