|    Nov 17 Sat, 2018 4:24 pm
FLASH NEWS

ബോധ്ഗയ ക്ഷേത്രത്തില്‍ ബോംബ് വച്ച കേസ്; അറസ്റ്റിലായവര്‍ കേരളത്തിലെത്തിയത് എങ്ങിനെയെന്ന് എന്‍ഐഎ അന്വേഷിക്കും

Published : 8th August 2018 | Posted By: kasim kzm

മലപ്പുറം: ബീഹാറിയിലെ ബോധ്ഗയ ക്ഷേത്രത്തില്‍ ബോംബ് വച്ച കേസുമായി ബന്ധപ്പെട്ടു മലപ്പുറം കോട്ടക്കലില്‍ നിന്നു അറസ്റ്റിലായ ബംഗാളികള്‍ കേരളത്തിലെത്തിയതു ഏങ്ങനെയെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നു. ഇവര്‍ക്കു കേരളത്തിലെത്താന്‍ സഹായം ചെയ്തിട്ടുണ്ടോയെന്നും താമസസൗകര്യമൊരുക്കിയത് ആരാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം.
മലപ്പുറത്തിനു പുറമെ സംസ്ഥാനത്തെ മറ്റേതെങ്കിലും ജില്ലകളില്‍ ഇവര്‍ എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 19നു ബോധ്ഗയ ക്ഷേത്രത്തില്‍ ബോംബ് കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടു ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ കരീം, ബിര്‍ഭം സ്വദേശി മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെയാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം അറസ്റ്റു ചെയ്തത്. കോട്ടയ്ക്കലിലെ ഒരു ലേബര്‍ ക്യാംപില്‍ ഇവര്‍ താമസിക്കുന്നെന്നറിഞ്ഞാണ് എ ന്‍ഐഎ സംഘം ഇവിടെയെത്തി അറസ്റ്റു ചെയ്തത്.
ഏതാനും നാളുകളായി എ ന്‍ഐഎ ഇവരെക്കുറിച്ചു നിരീക്ഷണത്തിലായിരുന്നു. പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ നിന്നു ഒരാളെ കൂടി പിടികൂടിയിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. നിലവില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബോധ്ഗയ ക്ഷേത്രത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സന്ദര്‍ശത്തിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss