|    Jul 20 Fri, 2018 10:46 am
FLASH NEWS
Home   >  Editpage  >  Second edit  >  

ബോധവും അബോധവും

Published : 7th September 2017 | Posted By: fsq

 

വാഹനാപകടങ്ങള്‍ പതിവാണ്. തലച്ചോറിന് ആഘാതമേറ്റ് അബോധാവസ്ഥയില്‍ പലരും വര്‍ഷങ്ങള്‍ തള്ളിനീക്കുന്നു. ചുറ്റും കുടുംബക്കാര്‍ പരിഭ്രാന്തരായി കഴിച്ചുകൂട്ടുന്നു. അബോധാവസ്ഥയില്‍ കിടക്കുന്നയാള്‍ അതു വല്ലതും അറിയുന്നുണ്ടോ? അബോധാവസ്ഥയില്‍ കിടക്കുന്നയാളുടെ ആന്തരിക മാനസികാവസ്ഥ എന്താണ് എന്നതിനെപ്പറ്റി സമീപകാലം വരെ വൈദ്യലോകത്തിന് ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍, അബോധാവസ്ഥയില്‍ വ്യത്യസ്തമായ തലങ്ങളുണ്ടെന്നും ചിലര്‍ക്കെങ്കിലും ചുറ്റിലും നടക്കുന്ന കാര്യങ്ങളെപ്പറ്റി അവബോധമുണ്ടെന്നും അടുത്തകാലത്താണ് വൈദ്യലോകം മനസ്സിലാക്കാന്‍ തുടങ്ങിയത്. അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ ചിന്തകളുമായി ബന്ധപ്പെടാന്‍ പുതിയ ചില സാങ്കേതികവിദ്യകള്‍ ഗവേഷകര്‍ വികസിപ്പിച്ചിട്ടുണ്ട്. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ഒരു സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന എംആര്‍ഐ സ്‌കാനറാണ് അത്തരമൊരു പുതിയ ഉപകരണം. രോഗിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ കഴിയില്ലെങ്കിലും മനസ്സില്‍ അതിനോട് പ്രതികരിക്കാന്‍ സാധിച്ചേക്കും. ആള്‍ക്ക് ബോധമുണ്ട് എന്നതിന്റെ തെളിവാണിത്. അങ്ങനെ രോഗി ചിന്തിക്കുന്ന വേളയില്‍ തലച്ചോറിന്റെ നിശ്ചിതഭാഗത്ത് ചില ചലനങ്ങള്‍ സംഭവിക്കും. അതു സ്‌കാനറിലെ വര്‍ണങ്ങളില്‍ തെളിഞ്ഞുകാണാന്‍ കഴിയും. അബോധാവസ്ഥയില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച രോഗിയുമായി പോലും ഇത്തരത്തില്‍ ആശയവിനിമയം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ചില ഗവേഷകര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss