|    Feb 26 Sun, 2017 8:59 am
FLASH NEWS

ബോധവല്‍ക്കരണവും മിനി മാരത്തണും

Published : 22nd October 2016 | Posted By: SMR

പത്തനംതിട്ട: ആയൂര്‍വേദ ദിനത്തോടനുബന്ധിച്ച് ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രമേഹത്തില്‍ നിന്ന് ഓടിയകലാം എന്ന സന്ദേശമുയര്‍ത്തി 28ന് ബോധവത്കരണവും പത്തനംതിട്ടയില്‍ മിനി മാരത്തോണും സംഘടിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാംപുകളും സൗജന്യ പ്രമേഹ പരിശോധനയും സ്‌കൂളുകളില്‍ പ്രമേഹ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. 75 വയസ്സിന് മുകളില്‍ പ്രായമുള്ള ആയൂര്‍വേദ വൈദ്യന്‍മാരെ ആദരിക്കും. എല്ലാ ആയൂര്‍വേദ സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഔഷധ സസ്യം വച്ചുപരിടിപ്പിക്കും. 28ന് രാവിലെ 7ന് അബാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മിനി മാരത്തണ്‍ ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യും. റിങ് റോഡില്‍ ആറ് കിലോമീറ്റര്‍ ഓടി അബാന്‍ ജങ്ഷനില്‍ തന്നെ സമാപിക്കും. ജൂനിയന്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആദ്യം തിരിച്ചെത്തുന്ന മൂന്ന് പേര്‍ക്ക് വീതം വീണാ ജോര്‍ജ് എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ അനില്‍കുമാര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്യും. അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രി, പന്തളം മന്നം ആയൂര്‍വേദ കോളജ്, ഓമല്ലൂര്‍ വേദ , പത്തനംതിട്ട അശ്വിനി, ചാങ്ങേത്ത്, പെരുനാട് ആയൂര്‍വേദ , വള്ളകുളം എന്‍. എസ്. എസ്, കലഞ്ഞൂര്‍ ജി.വി.എം ആശുപത്രികളിലും ഇലന്തൂര്‍ ധന്വന്തര ക്ഷേത്രത്തിലും രാവിലെ 8 മുതല്‍ 11 വരെ സൗജന്യ പ്രവേഹ പരിശോധനയും ബോധവത്കരണവും ഉണ്ടായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക