|    Apr 25 Tue, 2017 6:13 am
FLASH NEWS

ബോധവല്‍ക്കരണങ്ങള്‍ കാര്യക്ഷമമായിട്ടും നേത്രപടലദാനം വര്‍ധിക്കുന്നില്ല

Published : 31st October 2016 | Posted By: SMR

സുനു ചന്ദ്രന്‍

ആലത്തൂര്‍ (പാലക്കാട്): അവയവദാന അവബോധം സമൂഹത്തില്‍ വര്‍ധിച്ചിട്ടും നേത്രദാനവും നേത്രപടല (കോര്‍ണിയ) ശസ്ത്രക്രിയയും വ്യാപകമാവുന്നില്ല. മൃതദേഹത്തില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കോര്‍ണിയ നീക്കം ചെയ്യാനും അത്  സൂക്ഷിച്ചുവയ്ക്കാനുമുള്ള സംവിധാനം പരിമിതമായതാണ് നേത്രദാനം കാര്യക്ഷമമാവാതിരിക്കാന്‍ പ്രധാന കാരണമാവുന്നത്.
നേത്രദാനത്തെ സംബന്ധിച്ചു രാജ്യത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും നേത്രപടലം നീക്കം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും അവ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. സംസ്ഥാനത്ത് 15,000ഓളം പേര്‍ക്ക് നേത്രപടലം ആവശ്യമാണ്. 10 ലക്ഷത്തിലധികം നേത്രദാന സമ്മതപത്രം കിട്ടിയിട്ടുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നേത്രദാന സമ്മതപത്ര സമാഹരണത്തിനായി മുന്നോട്ടുവരുന്നുണ്ട്. സമ്മതപത്രം വാങ്ങിവയ്ക്കുന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടാകാറില്ല.
നിരവധി ചെറുപ്പക്കാര്‍ സമ്മതപത്രം നല്‍കുന്നുണ്ട്. സമ്മതപത്രം നല്‍കിയവരുടെ നേത്രപടലം മരണശേഷം ശേഖരിക്കാന്‍ ബന്ധുക്കളുടെ സഹകരണം കിട്ടാതെവരുന്നുമുണ്ട്. മതവിശ്വാസം ചിലര്‍ക്ക് നേത്രദാനത്തിനു തടസ്സമാകുന്നുണ്ട്. ഇവര്‍ക്ക് നേത്രപടലം സ്വീകരിക്കുന്നതിനു തടസ്സമില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day