|    Jan 18 Wed, 2017 5:06 am
FLASH NEWS

ബോധം കെടുത്താതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

Published : 10th October 2016 | Posted By: SMR

കൊച്ചി: രോഗിയുടെ ബോധം കെടുത്താതെ തലച്ചോര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. പാലക്കാട് സ്വദേശി 60കാരിയായ ജയശ്രീയുടെ തലച്ചോറിലെ ഏഴു സെന്റീമീറ്ററോളം വലുപ്പമുള്ള ട്യൂമറാണ് പ്രത്യേക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സമയത്ത് രോഗി ബോധവതിയായിരുന്നു. വേദന ഒഴിവാക്കാന്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ജയശ്രീയുടെ തലച്ചോറിന്റെ ഇടതുവശത്ത് ആറ് മാസം മുമ്പാണ് ട്യൂമര്‍ കണ്ടെത്തിയത്.
ഓര്‍മ, സംസാരശേഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുവശമാണ്. ശസ്ത്രക്രിയാ വേളയില്‍ രോഗിക്ക് ഡോക്ടറോട് സംസാരിക്കാനും ശരീരഭാഗങ്ങള്‍ ചലിപ്പിക്കാനും കഴിയുമെന്നതാണ് എവേക്ക് ക്രേനിയോടമി എന്ന ഈ ശസ്ത്രക്രിയയുടെ സവിശേഷത.
ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഓര്‍മശക്തിക്കോ സംസാരശേഷിയിലോ ചലനങ്ങളിലോ എന്തെങ്കിലും വ്യതിയാനം സംഭവിക്കുന്നത് ഡോക്ടര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. പൃഥ്വി വര്‍ഗീസ് പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ ഡോ. അരുണ്‍ ഉമ്മന്‍, ന്യൂറോളജിസ്റ്റ് ഡോ. മുരളി കൃഷ്ണ മേനോന്‍, അനസ്തിറ്റിസ്റ്റുമാരായ ഡോ. മോഹന്‍ മാത്യു, ഡോ. ജയാ സൂസന്‍, ഡോ. മല്ലി എന്നിവരും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക