|    Jan 20 Fri, 2017 5:27 pm
FLASH NEWS

ബോട്ട് സ്തംഭനം: സ്വകാര്യ മേഖലയുമായി ഒത്തുകളിയെന്ന് ആരോപണം

Published : 7th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ യാത്രാബോട്ട് സര്‍വീസ് സ്തംഭനം സ്വകാര്യ മേഖല-നഗരസഭ ഒത്തുകളിയെന്ന് ആരോപണം. ഏറെ യാത്രാ തിരക്കുള്ള അഴിമുഖ ഫെറി സ്തംഭനം കഴിഞ്ഞ നാലു ദിവസമായി തുടരുകയാണ്. നഗരസഭ കരാര്‍ തുക കുടിശ്ശിക നല്‍കാത്തതാണ് പാപ്പിയെന്ന ബോട്ട് മടങ്ങാ ന്‍ ഇടയാക്കിയതെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രാബോട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത വാരം ബോട്ടിന്റെ ലൈസന്‍സ് കാലാവധിയുടെ പേരിലാണ് പാപ്പി സര്‍വീസ് നിര്‍ത്തിയതെന്നാണ് പറയുന്നത്. അഴിമുഖത്തെ യാത്രാക്ലേശം രൂക്ഷമായിട്ടും നഗരസഭാധികൃതരുടെ അനങ്ങാപ്പാറ നയം രാഷ്ട്രീയ ഒത്തു കളിയാണന്നും ആരോപിക്കുന്നു. ജങ്കാര്‍ സര്‍വീസിലൂടെയാണ് ഇപ്പോള്‍ യാത്രക്കാര്‍ മറുകരയിലെത്തുന്നത്. ഇതിലുടെ ശരാശരി 70 ട്രിപ്പുകളിലായി ബോട്ട് യാത്ര ചെയ്യുന്നവരില്‍നിന്ന് പ്രതിദിനം 12000- 15000 രൂപ വരെ ജങ്കാര്‍ സര്‍വീസ് കമ്പനിക്ക് അധിക വരുമാനമുണ്ടാവുന്നതായാണ് രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളിത്തമുള്ള കമ്പനിയാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നത്. ഇടയ്ക്കിടെ ബോട്ട് സര്‍വീസ് സ്തംഭിക്കുന്നത് ഏറെ യാത്രാദുരിതമാണ് ജനങ്ങളിലുണ്ടാക്കുന്നതെന്നും ഇതിനെതിരേ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളും സാമുഹിക സംഘടനകളും രാഷ്ട്രീയ കക്ഷികളും യാത്രാബോട്ട് സര്‍വീസ് സ്തംഭനത്തിനെതിരേ ജനകീയ സമരത്തിനൊരുങ്ങുകയാണ്. നഗരസഭയുടെ ഒത്തുക്കളി രാഷ്ട്രീയത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍ എസ് സുമേഷ് ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ  സമരം നടത്തുമെന്ന് മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ലേഖാ നായ്ക്ക്, മണ്ഡലം സെക്രട്ടറി മജ്ജുനാഥ്, വ്യാപാരി സെല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ പൈ എന്നിവര്‍ അറിയിച്ചു. ബോട്ട് സര്‍വീസ് സ്തംഭനത്തിനെതിരേ നടപടി വേണമെന്ന് കൊച്ചിന്‍ വികസന വേദി സെക്രട്ടറി  കെ ബി സലാം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക