|    Apr 24 Mon, 2017 8:48 pm
FLASH NEWS

ബോട്ട് സവാരിക്കെത്തിയ സഞ്ചാരികള്‍ ചില്ലറ നോട്ടുകളില്ലാതെ വലഞ്ഞു

Published : 10th November 2016 | Posted By: SMR

കുമളി:  തേക്കടിയില്‍ ബോട്ട് ടിക്കറ്റെടുക്കാന്‍ 500,1000 രൂപാ നോട്ടുകള്‍  വാങ്ങാന്‍ തയ്യാറാവാത്തത് തര്‍ക്കമുണ്ടാക്കി.കെ.ടി.ഡി.സിയുടെ ബോട്ട് ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റെടുക്കാനെത്തിയപ്പോഴാണ് സഞ്ചാരികളോട് 500, 1000 നോട്ടുകള്‍ എടുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചത്.ക്യൂ നിന്നെത്തിയിട്ട ടിക്കറ്റ് ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ സഞ്ചാരികള്‍ പ്രതിഷേധിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ ടൂറിസം പോലിസും വനം വകുപ്പിലെയും കെ.ടി.ഡി.സി യിലേയും ഉദ്യോഗസ്ഥരും തേക്കടി ബോട്ട്‌ലാന്റിംഗിലെത്തി സഞ്ചാരികളുമായി ചര്‍ച്ച നടത്തി. നോട്ട്  സ്വീകരിക്കാന്‍ അശുപത്രികള്‍ക്കും ബസ്സ്, റയില്‍ ടിക്കറ്റ് റിസര്‍വേഷനുകള്‍ക്കും, പെട്രോള്‍ പമ്പുകള്‍ക്കും മാത്രം അനുവാദം നല്‍കിയിട്ടുള്ള ഗവണ്‍മെന്റ് ഉത്തരവ്  കാണിച്ചു. തുടര്‍ന്ന് ബോട്ട് ടിക്കറ്റ് ലഭിക്കുന്നിടത്തുതന്നെ 500, 1000 നോട്ടുകള്‍  സ്വീകരിക്കില്ലെന്ന ബോര്‍ഡും സ്ഥാപിച്ചു. ദീപാവലി അവധി ആഘോഷിക്കാനെത്തിയ വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളായിരുന്നു അധികവും

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day