|    Dec 14 Thu, 2017 12:11 am
FLASH NEWS
Home   >  Kerala   >  

ബോട്ട് മുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു

Published : 6th October 2016 | Posted By: mi.ptk

boat-accident

മംഗലാപുരം: പനമ്പൂര്‍ ബീച്ചില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉല്ലാസയാത്രപോയ രണ്ടര വയസുകാരന്‍ ബോട്ട് മറിഞ്ഞ് മരിച്ചു. മാതാപിതാക്കളും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധാനാഴ് വൈകിട്ട് 6 മണിയോടെയാണ് എട്ട് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര പോയത്. യാത്ര പുറപ്പെട്ട് അല്പസമയം കഴിഞ്ഞപ്പോള്‍ ബോട്ട് മറിയുകയായിരുന്നു. കാസര്‍കോട് തളങ്കര പാവങ്കോട് സഹാനില്‍ – ഫാത്തിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് സബാന്‍ ആണ് മരിച്ചത്. ബോട്ട് മുങ്ങി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.മംഗലാപുരത്തെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയെത്തിയതായിരുന്നു സഹാനില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക