|    Nov 20 Mon, 2017 6:00 am
FLASH NEWS

ബോട്ടുകള്‍ കയറിത്തുടങ്ങി; ആദ്യം കരിക്കാടിചെമ്മീന്‍

Published : 4th August 2017 | Posted By: fsq

 

വൈപ്പിന്‍: ട്രോളിങ് നിരോധത്തിനുശേഷം കടലിറങ്ങിയ ബോട്ടുകളില്‍ ഇരുപതോളം കാളമുക്ക് ഹാര്‍ബറിലെത്തി. നിറയെ കരിക്കാടിച്ചെമ്മീനുമായാണ് അവര്‍ എത്തിയത്.കാളമുക്ക്, മുരുക്കുംപാടം ഹാര്‍ബറുകളിലാണ് ചെറുതരം ബോട്ടുകള്‍ തിരിച്ചെത്തിയത്. ഇവിടങ്ങളില്‍ അടുപ്പിച്ച ബോട്ടുകളില്‍ കരിക്കാടിയായിരുന്നു അധികവും. എന്നാല്‍— മുനമ്പം ഹാര്‍ബറില്‍ എത്തിയ ബോട്ടുകളില്‍ കണവ, കൂന്തല്‍, കിളിമീന്‍ എന്നിവയാണുണ്ടായിരുന്നത്.— പേത്താളം ബോട്ടുകള്‍ മാത്രമാണ് ഇവിടെ അടുത്തത്. കായംകുളത്തിനു തെക്കന്‍— മേഖലയിലായിരുന്നു കരിക്കാടി ചെമ്മീനിന്റെ സാന്നിധ്യമുള്ളത്. ഓ—രോ ബോട്ടിനും ഒന്നുമുതല്‍ രണ്ടര ലക്ഷം രൂപ രൂപ വരെ ലഭിച്ചു. വനാമി ചെമ്മീന്‍ കൊണ്ടുവന്ന് എക്‌സ്‌പോര്‍ട്ടിങ് ഏജന്‍സികള്‍ സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാല്‍ ചെറിയ കരിക്കാടിക്ക് ഡിമാന്റ് കുറവായിരുന്നു. പത്തു ശതമാനത്തില്‍ താഴെ ബോട്ടുകള്‍ മാത്രമാണ് തിരിച്ചെത്തിയത്. കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ എത്തിത്തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക