|    Oct 20 Sat, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബോട്ടില്‍ കുടുങ്ങിയ 15 പക്ഷിനിരീക്ഷകരെ രക്ഷപ്പെടുത്തി

Published : 20th September 2017 | Posted By: fsq

 

പുതുച്ചേരി: പുതുച്ചേരി തീരക്കടലില്‍  സാങ്കേതികതകരാര്‍ സംഭവിച്ച ബോട്ടില്‍ കുടുങ്ങിയ 18 പക്ഷിനിരീക്ഷകരെയും മറ്റു മൂന്നു കപ്പല്‍ ജോലിക്കാരെയും ഇന്ത്യന്‍ തീരസേന രക്ഷപ്പെടുത്തി. പുതുച്ചേരി, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്നു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. 15 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയ ശേഷമാണ് ബോട്ടിന് സാങ്കേതികതകരാര്‍ അനുഭവപ്പെട്ടത്. തുടര്‍ന്നു യാത്രക്കാര്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലിസും തീരസേനയും സ്ഥലത്തെത്തി 18 പേരെ രക്ഷപ്പെടുത്തുകയായിരുന്നു.  ബോട്ടില്‍ വാര്‍ത്താവിനിമയ ഉപകരണം ഇല്ലായിരുന്നുവെന്ന്്്  മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss