|    Sep 19 Wed, 2018 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോട്ടില്‍ കയറാന്‍ ചവിട്ടുപടിയായി മുതുക്, താരമായി ജൈസല്‍

Published : 20th August 2018 | Posted By: kasim kzm

പൊന്നാനി: രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാവാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മഹാമനസ്—കനായ ആ വ്യക്തി ആരെന്ന് തിരയുകയായിരുന്നു ഇന്നലെ പലരും.
ഒടുവില്‍ അതിന് ഉത്തരമായി. താനൂരിലെ മല്‍സ്യത്തൊഴിലാളിയായ കെ പി ജൈസലാണ് ദുരന്തമുഖത്തെ മനുഷ്യനന്‍മയുടെ മുഖമായത്. മലപ്പുറം ട്രോമാ കെയര്‍ യൂനിറ്റിലംഗമായ ജൈസല്‍ താനൂരിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയായത്. ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും മറന്ന അമ്മയോട് മൂപ്പരും മനുഷ്യനാണ് കല്ലല്ല…. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍… എന്ന് സമീപത്തുണ്ടായിരുന്ന ആള്‍ പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ബോട്ടിന് താഴെ ഒരു ചവിട്ടുപടിക്ക് സമാനമായി കിടക്കുന്ന ജൈസലിനെ ചിലരെങ്കിലും ശ്രദ്ധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് മുന്നിലാണ് സ്വന്തം മുതുക് ചവിട്ടുപടിയാക്കി ഈ യുവാവ് വെള്ളത്തില്‍ കിടന്നത്. ഏറെ ദുഃഖം മനസ്സില്‍ പേറി ഈ മകന് വേദനിക്കരുതേ എന്ന പ്രാര്‍ഥനയോടെ ആ മുതുകില്‍ ചവിട്ടി ഓരോരുത്തരും ബോട്ടിലേക്ക് കയറി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss