|    Nov 18 Sun, 2018 3:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോട്ടില്‍ കപ്പലിടിച്ച സംഭവം: പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: മല്‍സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ച് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കരെ ജാമ്യത്തില്‍ വിട്ട നടപടിയെ ചോദ്യം ചെയ്ത് മരിച്ചവരുടെ ബന്ധുക്കള്‍. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറാവണമെന്നും ജാമ്യം റദ്ദ് ചെയ്ത് കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുനമ്പത്ത് നിന്നു പോയ ബോട്ടിലാണ് കപ്പലിടിച്ചത്.
അപകടത്തിനു കാരണക്കാരായ എംവി ദേശശക്തി കപ്പലിന്റെ ക്യാപ്റ്റനെയും സെക്കന്‍ഡ് ഓഫിസറെയും ജീവനക്കാരെയും അറസ്റ്റ് ചെയ്‌തെങ്കിലും മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനു പുറമേ അപകടമുണ്ടാക്കിയ കപ്പല്‍ വിട്ടുകിട്ടുന്നതിനു വേണ്ടി കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം ഈടാക്കുന്നതു വരെ കപ്പല്‍ തടഞ്ഞുവയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നു ബോട്ട് ഓണേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നേരിട്ട് കണ്ടും ആവശ്യമുന്നയിക്കും. ഈ മാസം ഏഴിന് ഓഷ്യാനിക് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നിലവില്‍ അഞ്ചുപേരുടെ മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ശേഷിക്കുന്ന ഏഴുപേരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss