|    Aug 14 Tue, 2018 7:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബോട്ടില്‍ കപ്പലിടിച്ച സംഭവം: രക്ഷാപ്രവര്‍ത്തനത്തിന്

Published : 8th August 2018 | Posted By: kasim kzm

നാവിക- തീര സേനകള്‍കൊച്ചി: മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന്് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കാണാതായവര്‍ക്കുവേണ്ടി നാവികസേനയും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തി. രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും.
അപകടവിവരമറിഞ്ഞയുടന്‍ നാവികസേനയുടെ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും സീ കിങ് ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളില്‍ ഒരെണ്ണം ബോട്ടിലിടിച്ച കപ്പലിനു വേണ്ടിയും രണ്ടാമത്തേത് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ കണ്ടെത്താനുമാണു നിരീക്ഷണം നടത്തിയത്.
സേനയുടെ ഐഎന്‍എസ് ജമുനയും അപകടസ്ഥലത്തെത്തി. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും തിരച്ചില്‍ ബോട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രാത്രിയായതോടെ കടലില്‍ നിരീക്ഷണം നടത്തിയിരുന്ന നാവികസേനയുടെ വിമാനങ്ങള്‍ തിരച്ചില്‍ നിര്‍ത്തിയെങ്കിലും കപ്പലും ബോട്ടുകളും തിരച്ചില്‍ തുടര്‍ന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss