|    Oct 22 Sun, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബോക്കോഹറാം നേതാവ് അബൂബക്കര്‍ ശെഖാവുവിന് പരിക്ക്

Published : 24th August 2016 | Posted By: SMR

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ബോക്കോഹറാം സായുധസംഘത്തിന്റെ നേതാവിന് ഗുരുതരമായി പരിക്കേറ്റതായി റിപോര്‍ട്ട്.
ബോര്‍ണോ സംസ്ഥാനത്തെ കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന സാംബിസ വനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സൈന്യം ആക്രമണം നടത്തിയത്. ബോക്കോഹറാം നേതാവ് അബൂബക്കര്‍ ശെഖാവുവിന് തോളെല്ലില്‍ പരിക്കേറ്റതായാണ് വിവരം. ശെഖാവുവിന്റെ ക്യാംപില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമണമെന്ന് സൈനികവക്താവ് കേണല്‍ സാനി കുകാഷേക ഉസ്മാന്‍ അറിയിച്ചു.
അബൂബക്കര്‍ മുബി, മാലം നുഹു, മാലം ഹമ്മാന്‍ എന്നീ മൂന്നു ബോക്കോഹറാം കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോക്കോഹറാം പ്രവര്‍ത്തകര്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ബോക്കോഹറാം പ്രവര്‍ത്തകര്‍ ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ കുട്ടികള്‍ സാംബിസ വനത്തിലുണ്ടെന്നാണ് സൈന്യം കരുതുന്നത്.
ബോക്കോഹറാം പ്രവര്‍ത്തകരുടെ അധീനതയിലുണ്ടായിരുന്ന നിരവധി പ്രദേശങ്ങള്‍ അടുത്തിടെ പ്രാദേശികസംഘങ്ങളുടെ സഹായത്തോടെ നൈജീരിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക