|    Oct 18 Thu, 2018 3:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബോംബ് ഭീഷണി; സംഭവത്തിനു പിന്നില്‍ പ്രണയമെന്ന്

Published : 31st October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ബോംബ് വച്ചെന്ന ഭീഷണിക്കത്ത് സ്ഥാപിച്ചത് പ്രണയസാഫല്യം തേടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പിടിയിലായ ബിര്‍ജി കിഷോര്‍ സല്ല ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപോര്‍ട്ട്. പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെടുമെന്നും അവര്‍ തന്റെ സ്ഥാപനത്തില്‍ ജോലി തേടിയെത്തുമെന്നും പ്രതീക്ഷിച്ചാണ് 37കാരനായ സല്ല ഭീഷണി മുഴക്കിയതത്രേ.കഴിഞ്ഞ ജൂലൈയില്‍ ഇയാള്‍ വിമാനത്തില്‍ യാത്ര ചെയ്യുകയും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെന്നു പരാതിപ്പെടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയിട്ടുണ്ട്. അഹ്മദാബാദ് സിഐഡിയുടെ കസ്റ്റഡിയിലാണ് സല്ല ഇപ്പോള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss