|    Sep 24 Sun, 2017 8:54 am
Home   >  Todays Paper  >  page 7  >  

ബോംബ് ഭീഷണി: ചര്‍ച്ച് ഗേറ്റ് സ്‌റ്റേഷന് വന്‍ സുരക്ഷ

Published : 14th July 2017 | Posted By: fsq

 

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്‌റ്റേഷന് സുരക്ഷ വര്‍ധിപ്പിച്ചു. പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്തിയില്ല. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം. സ്‌റ്റേഷനില്‍ ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. അപ്പോള്‍ സ്‌റ്റേഷനില്‍ ജനത്തിരക്കുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫും മുബൈ പോലിസുമടക്കമുള്ളവര്‍ രണ്ടര മണിക്കൂറോളം തിരച്ചില്‍ നടത്തി. ഫോണ്‍ സന്ദേശത്തെ കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക